കൂത്താട്ടുകുളം: കോവിഡ്-19 മൂലം ദുരിതത്തിലായ സഹകാരികൾക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് പാലക്കുഴ സർവീസ് സഹകരണ ബാങ്ക്.അംഗങ്ങൾക്ക് 5000 രൂപ പലിശരഹിത വായ്പ നൽകും. കൂടാതെ 25000 മുതൽ മൂന്ന് ലക്ഷം രൂപ വരെ 6ശതമാനം പലിശയിൽ കാർഷിക വായ്പ അനുവദിക്കും.ഇതിൽ 3ശതമാനം പലിശ സബ്സീഡി ലഭിക്കുന്നതാണ്. 25000 വരെ കരം തീർത്ത രസീതിൻ പ്രകാരം ആൾ ജാമ്യത്തിലും അതിന് മുകളിലേക്കുള്ള തുക വസ്തു ഈടിന്മേലുമാണ് നൽകുകയെന്ന് പ്രസിഡന്റ് എൻ.കെ ജോസ്, സെക്രട്ടറി ബാബു ജോൺ എന്നിവർ അറിയിച്ചു.അപേക്ഷാ ഫോമുകൾ ബാങ്കിന്റെ ഹെഡാഫീസിൽ നിന്നും ലഭിക്കുന്നതാണ്.