കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള പാസിനുള്ള അപേക്ഷകൾക്കൊപ്പം ജില്ല മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയുമായി തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സാമൂഹികാരോഗ്യ കേന്ദ്രത്തിലോ കുടുംബാരോഗ്യ കേന്ദ്രത്തിലോ അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ എത്തി സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം
ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്പ്ലോഡ് ചെയ്ത അപേക്ഷകൾ മാത്രമേ പാസിനായി പരിഗണിക്കു
അപേക്ഷയുടെ മാതൃക
ഞാൻ കൊവിഡ് രോഗത്തിന് ചികിത്സ തേടിയിട്ടില്ലെന്നും കൊവിഡ് സംശയം മൂലം നിരീക്ഷണത്തിൽ കഴിഞ്ഞിട്ടില്ല എന്നും രോഗികളുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നും ഇതിനാൽ അറിയിക്കുന്നു. മുകളിൽ നൽകിയ വിവരങ്ങൾ സത്യമാണെന്നും തെറ്റാണെന്ന് തെളിയുന്ന പക്ഷം നിയമ നടപടികൾക്ക് വിധേയനാവുമെന്ന് അറിവുള്ളതുമാണ്.