കൊച്ചി : ജില്ലയിലെ ചെറുകിട, ഇടത്തരം സ്വർണം വെള്ളി കടകൾ തുറക്കാൻ അനുമതി തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവരാണ് നിവേദനം നൽകിയത്.