അങ്കമാലി: പാറക്കുളം റോഡിലുള്ള അയ്യമ്പിള്ളിവീട്ടിൽ എ.പി. കുര്യച്ചന്റെ വീടിനു സമീപം ജാതിക്ക സൂക്ഷിച്ചിരുന്ന ഗോഡൗൺ കത്തിനശിച്ചു. മുപ്പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രിയാണ് സംഭവം. അങ്കമാലി ഫയർഫോഴ്‌സ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ ഫയർ റെസ്‌ക്യൂ ഓഫീസർമാരായ ടി.ആർ. ഷിബു, ടി.എൻ. ശ്രീനിവാസൻ, എം.ആർ. അരുൺ, ഷിനോജ്, സച്ചിൻ, രജിത്ത് എന്നിവർ ചേർന്നാണ് തീ പൂർണമായും അണച്ചത്.