bjp
കർഷകമോർച്ച ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന മൈക്രോ ഗ്രീൻ പദ്ധതി പനമ്പള്ളിനഗർ എ.ആൻഡ് പി ഫ്ളാറ്റിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രാജ്യം ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോൾ കാർഷികരംഗത്ത് വിപ്ളവകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് കർഷകമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി. കൃഷിസ്ഥലമോ മണ്ണോ രാസവളമോ വളക്കൂട്ടുകളോ ഇല്ലാതെ പോഷക സമൃദ്ധമായ ഇലക്കറികൾ ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്കും ലഭ്യമാക്കുന്ന മൈക്രോ ഗ്രീൻ പദ്ധതിയാണ് കർഷകമോർച്ച വിഭാവനം ചെയ്‌തിട്ടുള്ളത്. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് എസ്.ജയസൂര്യൻ വീഡിയോ കോൺഫറൻസിലൂടെ പദ്ധതിയുടെയും കിസാൻ ഹെല്പ് ഡെസ്‌കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി.എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പനമ്പള്ളിനഗർ എ ആൻഡ് പി ഫ്‌ളാറ്റിൽ പദ്ധതി ഉദ്ഘാടനം ചെയ്ത‌് മുഖ്യപ്രഭാഷണം നടത്തി. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി.സുനിൽകുമാർ കളമശേരി സ്വാഗതവും ജില്ലാ സെക്രട്ടറി കെ.കെ. മുരളീധരൻ നന്ദിയും പറഞ്ഞു.

ബി.ജെ.പി.എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ, കർഷക മോർച്ച ജില്ലാ സെക്രട്ടറി.കെ.പി.
കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.