കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും ഹൈബി ഈഡൻ എം.പി ഒരുക്കുന്ന ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം കളമശ്ശേരി നിയോജകമണ്ഡലത്തിൽ ആരംഭിച്ചു. കളമശ്ശേരി അഭയ അഗതി മന്ദിരത്തിൽ എത്തിയാണ് എം.പി കിറ്റ് വിതരണം ആരംഭിച്ചത്.
സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരാഴ്ച്ചത്തേക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്. അരി, ആട്ട, വെളിച്ചെണ്ണ, തേയില, പഞ്ചസാര, സവാള, ഉരുളക്കിഴങ്ങ് എന്നിവയാണ് കിറ്റിലുള്ളത്. സിന്തൈറ്റ് ഗ്രൂപ്പ് പ്രതിനിധികളായ ജോൺ ജോഷി, ജേക്കബ് നൈനാൻ, സമിത് സജീവ്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ റുഖിയ ജമാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. കെ ഷാനവാസ്, മണ്ഡലം പ്രസിഡന്റ് എ.കെ ബഷീർ എന്നിവർ പങ്കെടുത്തു.