ചെന്നൈ: തമിഴ്നാട്ടിൽ അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം അന്യരാജ്യത്തു ജോലിക്കും പഠനത്തിനും മറ്റുമായി കുടിയേറിയവർ കൂടി തിരിച്ചെത്തിക്കുന്നതോടെ പ്രതിസന്ധി ഇരട്ടിയാകും. കഴിഞ്ഞ ദിവസംവരെ 1.26 ലക്ഷം പേർ നാട്ടിലേക്കു വരാനുള്ള സന്നദ്ധത അറിയിച്ച് സർക്കാർ പോർട്ടറിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെ നാട്ടിൽ എത്തിച്ചു തുടങ്ങും.
ഇതിനു മുന്നോടിയായി ലോക്ക്ഡൗൺ ആരംഭിച്ച് 40 ദിവസത്തിന് ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്ത് നിന്ന് മടങ്ങിവരുന്നതിനുള്ള പദ്ധതി തമിഴ്‌നാട് ആവിഷ്കരിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിന്നുള്ള ആളുകൾക്ക് സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഒരു പോർട്ടൽ സർക്കാർ ആരംഭിച്ചു. അതുപോലെ, അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും സ്വയം റിപ്പോർട്ട് ചെയ്യുന്നതിനായാണ് പോർട്ടൽ തുടങ്ങിയത്. അവർക്ക് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങണോ എന്ന് റിപ്പോർട്ടു ചെയ്യാൻ കഴിയും വിധമാണ് പോർട്ടൽ പുറത്തിറക്കിയത്. ഇതിലാണ് ഒന്നേക്കാൽ ലക്ഷം പേർ രജിസ്റ്റർ ചെയ്തത്.
സ്വയം രജിസ്ട്രേഷനുകൾ സൃഷ്ടിച്ച ഡാറ്റയെ അടിസ്ഥാനമാക്കി, സർക്കാർ സജ്ജീകരിച്ച ടീം പ്രവർത്തിക്കും. സുരക്ഷിതമായി വീട്ടിലെത്താൻ അവരെ സഹായിക്കുന്നതിന് ചില പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന് റവന്യൂ, ദുരന്തനിവാരണ അഡീഷണൽ ചീഫ് സെക്രട്ടറി അതുല്യ മിശ്ര പറഞ്ഞു. ലോക്ക്ഡൗൺ കാരണം വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവരെയാണ് തിരികെ എത്തിക്കുക. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന ആളുകൾക്ക് ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കും. കൂടാതെ ഒരു സംസ്ഥാനത്ത് നിന്നോ വിദേശ രാജ്യത്തു നിന്നോ എത്തുന്നവരെ മെഡിക്കൽ പരിശോധന നടത്തി അവരെ ക്വാറന്റൈൻ ചെയ്യാനാണു തീരുമാനം.