manchester-

ബ്യൂണസ് അയേഴ്‌സ്‌: മെസിയടക്കം മുൻനിര ഫുട്‌ബോൾ താരങ്ങൾ സാമൂഹിക മാദ്ധ്യങ്ങളിലൂടെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകി കൊവിഡ് വ്യാപനം തടയുന്നതിനായി മുൻപന്തിയിലുണ്ട്. എന്നാൽ, അർജന്റീന ഡിഫൻഡർ മാർക്കോസ് റോജോയുടെ നടപടിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വരെ ഞെട്ടിയിരിക്കുകയാണ്. താരം, ലോക്ക് ഡൗൺ ലംഘിച്ച് നാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം സിഗററ്റ് വലിച്ചും ചീട്ട് കളിച്ചും നടന്നതാണ് യുണൈറ്റഡിനെ ചൊടിപ്പിച്ചത്. റോജോയുടെ നടപടിയിൽ അനിഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്.


അർജന്റൈൻ ഡിഫൻഡർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ലോക്ക് ഡൗൺ ലംഘനം പുറത്തായത്. മേയ് പത്ത് വരെയാണ് അർജന്റീനയിൽ ലോക്ക് ഡൗൺ. ഇംഗ്ലീഷ് ക്ലബ്ബ് താരമായ മാർകോസ് റോജോ ലോണിൽ അർജന്റീന ക്ലബ്ബായ എസ്റ്റിയൂഡിയന്റ്‌സിൽ കളിക്കുകയാണ്. ഈ ഘട്ടത്തിലാണ് ലോകം മുഴുവൻ ലോക്ക്ഡൗണിലായത്. ലോകം മഹാമാരിയെ നേരിടുമ്പോൾ ഉത്തരവാദിത്തം മറന്ന് പ്രവർത്തിക്കരുതെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തെ ഓർമിപ്പിച്ചതായാണ് റിപ്പോർട്ട്.

പ്രീമിയർ ലീഗ് സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് മാഞ്ചസ്റ്ററിനായി റോജോ കളിച്ചത്. ജനുവരി ട്രാൻസ്ഫറിൽ എസ്റ്റ്യൂഡിയന്റ്‌സിലേക്ക് ലോണിൽ കൂടുമാറി. നോർവീജിയൻ കോച്ച് ഒലെ ഗുനാർ സോൾസ്‌ജെറുടെ പദ്ധതിയിൽ അർജന്റൈൻ ഡിഫൻഡർക്ക് സ്ഥാനമില്ലായിരുന്നു. വിവിധ ചാമ്പ്യൻഷിപ്പുകളിലായി ഒമ്പത് മത്സരങ്ങളിലാണ് റോജോ കഴിഞ്ഞ യുനൈറ്റഡ് യുനൈറ്റഡ് ജഴ്‌സിയണിഞ്ഞത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിർ ഹാരി മാഗ്വുറിന്റെ വരവാണ് റോജോയുടെ റോൾ വെട്ടിയത്. സീസൺ അവസാനം വരെയാണ് ലോൺ കാലാവധി. മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് റോജോ തിരിച്ചുപോകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ആറ് മാസം കൂടി എസ്റ്റിയൂഡിയന്റ്‌സിൽ തുടരാനാണ് റോജോയുടെ താൽപര്യം.ലോക്ക്ഡൗൺ ലംഘിച്ച സാഹചര്യത്തിൽ റോജോയുമായി കരാർ തുടരാൻ ഇംഗ്ലീഷ് ക്ലബ്ബ് തയ്യാറാകില്ലെന്ന സൂചനയുണ്ട്.