ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എ.എസ്.ഐ വെട്ടിലായി. ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനായ തൻവീർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 24നാണ് ഇയാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇത് വൈറലായതോടെ ഉത്തർപ്രദേശുകാരായ രണ്ട് പേർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
നളന്ദയിൽ വച്ചാണ് ഉത്തർപ്രദേശ് പൊലീസാണ് തൻവീർ ഖാനെ അറസ്റ്റ് ചെയ്തത്.
തൻവീർ ഖാന്റെ അറസ്റ്റ് ബീഹാർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പരാമർശം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്ന് സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് പ്രതികരിച്ചു.