helicopter

കൊച്ചി: സാഹചര്യങ്ങൾ മനസിലാക്കാതെ ഹെലികോപ്ടറിനെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഭൂഷണമല്ലെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അഭിപ്രായപ്പെട്ടു. ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല ഇതിന്റെ ഉപയോഗം. സാഹചര്യത്തിനൊത്തുള്ള മാറ്റങ്ങൾ രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഉൾക്കൊള്ളണം. മഹാമാരിയെ പ്രതിരോധിക്കാൻ വിവാദങ്ങളെക്കാൾ ഉപകരിക്കുക ഒത്തൊരുമയാണ്.