അങ്കമാലി: നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 4.05 കോടി രൂപ അനുവദിച്ചതായി റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. റോഡിന്റെ പേരും തുകയും (ലക്ഷത്തിൽ). ചാക്കരപ്പറമ്പ് സെന്റ് പീറ്റേഴ്‌സ് പള്ളി റോഡ് 15, ജോസ് കവല യോർദ്ദനാപുരം റോഡ് 15, ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ കനാൽ ബണ്ട് റോഡ് 15 , സി.ഐ.പി കനാൽ ബണ്ട് റോഡ്15 , മാമ്പ്രമുല്ലാങ്കലം റോഡ്15 , പൂവത്തുശേരി റൗണ്ട് റോഡ്10, ശിവജിപുരം റോഡ് 15, കണക്കനാംപാറ തട്ടുപാറകരടിപൊങ്ങ് റോഡ് 25, മൂലേപ്പാറതാണിക്കോട് കവല റോഡ്15, ദേവഗിരിതേലപ്പിള്ളി പുഞ്ചറോഡ് 10, നെട്ടിനംപിള്ളിമൂക്കടപുള്ളൻ റോഡ് 10, മനയ്ക്കകുളം റോഡ് 15, കല്ലേക്കാട് റോഡ് 15, വിപണി ലിങ്ക് റോഡ് 15, മൂന്നാംപറമ്പ്എടക്കുന്ന് റോഡ്, മൂന്നൂർപിള്ളി അമ്പലത്തുരുത്ത് റോഡ് 25, സെന്റ് പാട്രിക്ക്‌നരുക്കുഴി റോഡ് 30, ശിവജിപുരംതുരുത്ത് റോഡ് 15, പവിഴപ്പൊങ്ങ് ചിറ റോഡ് 15, മനയ്ക്കപ്പടിപുളിയാമ്പള്ളി റോഡ് 15, മൂപ്പൻകവലശിവജിപുരം മരോട്ടിച്ചോട് റോഡ്15, എളവൂർ പീച്ചേലിക്കാവ് റോഡ്13, കറിയാങ്കുളം റോഡ് 12 , ആഴകം പാണ്ടിയപ്പിള്ളി റോഡ്15 , കിഴക്കേപ്പള്ളിവാപ്പാലശേരി റോഡ് 20, കോലഞ്ചേരിക്കവല യോർദ്ദനാപുരം റോഡ് 25 എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.