അങ്കമാലി: കളിക്കുന്നതിനിടെ കൈ വിരൽ സ്റ്റീൽ സിംങ്കിന്റെ വെയ്‌സ്റ് ഹോളിൽ കുടുങ്ങി. കാഞ്ഞൂർ വടക്കൻ അരുണിന്റെ മകൾ അന്നയുടെ (5 വയസ് ) കൈവിരലാണ് ഇന്നലെ രാവിലെ ഉപയോഗിക്കാത്ത സിംങ്കിനിടയിൽ കുടുങ്ങിയത്. ഉടനെ പിതാവ് അരുണും അമ്മ എൽമിയും ചേർന്ന് കുട്ടിയെ അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ എത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബെന്നി അഗസ്റ്റിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി . ആർ ഷിബു എന്നിവർ ചേർന്ന് നൂൽ ഉപയോഗിച്ച് കൈ വിരൽ സിംങ്കിൽനിന്നും ഊരി എടുത്തു.