അങ്കമാലി: അങ്കമാലിയിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘത്തിന് യാത്രഅയപ്പ് നൽകി. അങ്കമാലി ലേബർ ഓഫീസ് വഴി ടിക്കറ്റ് ലഭിച്ച 47 പേരാണ് എറണാകുളത്ത് നിന്ന് ട്രെയിനിൽ ബീഹാറിലേക്ക് പോയത്. ചമ്പന്നൂർ നിന്നുള്ള കൂടുതൽ പേർക്കാണ് ടിക്കറ്റ് ലഭിച്ചത്. അങ്കമാലി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എക്സ്. സിൽവസ്റ്റർ, ലേബർ ഓഫീസർ ജയപ്രകാശ് എന്നിവർ പൂക്കൾ നൽകി യാത്രഅയച്ചു.