കുറുപ്പംപടി: ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്.ഗണിത ശാസ്ത്രം, ഊർജ്ജതന്ത്രം, രസതന്ത്രം, കൊമേഴ്‌സ്, ഹിസ്റ്ററി, കമ്പ്യൂട്ടർ സയൻസ്,സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.എറണാകുളംഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അതിഥി അദ്ധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു. ജി. സി/യൂണിവേഴ്‌സിറ്റി നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷ ഫോം www.ssvcollege.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷകൾ 15 നകം കോളേജ് ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.