കുറുപ്പംപടി : ക്രാരിയേലി സർവീസ് സഹകരണ ബാങ്ക് മാസ്‌ക് വിതരണത്തിന് തുടക്കം കുറിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ 20000 മാസ്‌കുകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മാസ്‌ക് വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എസ് സുബ്രഹ്മണ്യൻ കൃഷ്ണൻകുട്ടി സാറിന് നൽകി നിർവഹിച്ചു. ബാങ്ക് ഭരണസമിതിയംഗം ഷാജു എ. കെ, വേങ്ങൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു കെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. മാസ്‌കുകൾ എല്ലാവർക്കും വീടുകളിൽ എത്തിച്ച് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.