കുറുപ്പംപടി: മുടക്കുഴ ഈസ്റ്റ് ക്ഷീരോത്പാദകസംഘത്തിലെ നിലവിൽ പാൽ അളക്കുന്ന കർഷർക്ക് അരികിറ്റ് വിതരണം ചെയ്തു. മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് പോൾ കെ, ഭരണ സമിതി അംഗങ്ങളായ കെ.എം. ഷാജി,പി.കെ. ചെറിയാൻ, മാത്യു വർഗീസ്, കെ.വി. പൗലോസ്, വി. എ. സുജ, ടി. കെ. സന്തോഷ്, സെക്രട്ടറി വിപിൻ പോൾ എന്നിവർ പങ്കെടുത്തു.