കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിലെ വിദ്യാത്ഥികൾ വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ കടയിരുപ്പ് ഗവ. ആശുപത്രിയിൽ സ്ഥാപിച്ചു.
ബ്രേക് ദി ചെയിനിന്റെ ഭാഗമായി കൈകൊണ്ട് തൊടാതെ സാനിറ്റൈസർ ഉപയോഗിക്കാൻ കഴിയും വിധമാണ് നിർമ്മാണം. നേരത്തെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, ആയ്യൂർവ്വേദ മെഡിക്കൽ കോളേജ്, കളക്ടറേറ്റ്, പെരുമ്പാവൂർ, മൂവാറ്റുപുഴ താലൂക്ക് ആശുപത്രയിലും സ്ഥാപിച്ചിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ടി.എ വിജയൻ, പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു തുടങ്ങിയവർ സംബന്ധിച്ചു.