കൊച്ചി: കൊവിഡ് വ്യാപനത്തിന് സഹായമാകുന്നതും സമൂഹത്തെ ദോഷകരമായി ബാധിക്കുന്നതുമായ മദ്യവില്പനശാലകൾ തുറക്കാനുള്ള തീരുമാനം കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പിൻവലിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആവശ്യപ്പെട്ടു.

ലോക്ക്‌ ഡൗൺ കാലത്ത് നടപ്പിലാക്കിയ സാമൂഹികഅകലം, മാസ്‌ക് ധരിക്കൽ, നാലുപേരിൽ കൂടുതൽ കൂട്ടം കൂടൽ, വീട്ടിൽത്തന്നെ തുടരുക തുടങ്ങിയ നിയമങ്ങളെ മദ്യവില്പന തകർക്കും. മദ്യം അവശ്യസാധനങ്ങളിൽപ്പെട്ട വസ്തുവല്ല. കൊവിഡ് വൈറസ് വ്യാപനവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് മദ്യവില്പനയെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.