ilahiya
ഇലാഹിയ എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സ് വിദ്യാർത്ഥികൾ മാസ്ക് നിർമ്മിക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് 19നെ നേരിടുക എന്ന ലക്ഷ്യത്തോടുകൂടി ജില്ലയിൽ മാസ്ക് ചലഞ്ചിന്‌ തുടക്കം കുറിച്ച് ഇലാഹിയ എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സ്. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലുള്ള 30 എൻ.എസ്.എസ് യൂണിറ്റുകളിൽ നിന്നും ഒരു ലക്ഷം മാസ്കുകളാണ് നിർമ്മിച്ചെടുക്കുക. ഇതിന് തുടക്കകുറിച്ച് ഇലാഹിയ കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ അയ്യായിരത്തോളം മാസ്കുകളാണ് നിർമ്മിച്ചുവരുന്നത്. വരുന്ന മാസങ്ങളിൽ നടക്കുന്ന സർവകലാശാല പരീക്ഷകളും, ക്ലാസുകളും മുന്നിൽ കണ്ടുകൊണ്ടാണ് മാസ്ക് നിർമാണം.

പരിസ്ഥിതിസൗഹൃദവും കഴുകി ഉപയോഗിക്കാവുന്നതുമായ കോട്ടൺ തുണികൊണ്ടാണ് മുഖാവരണങ്ങൾ നിർമിക്കുന്നത്. ഇതിനാവശ്യമായ തുണി വോളന്റിയേഴ്‌സ് തന്നെ ശേഖരിക്കും. വോളന്റിയേഴ്സിനൊപ്പം പ്രോഗ്രാം ഓഫീസർമാരും ഈ ചലഞ്ചിൽ പങ്കാളികളാകും.