shatter-
കണക്കൻകടവ് ഷട്ടർ സംയുക്ത സംഘം പരിശോധിക്കുന്നു.

പറവൂർ: പെരിയാറിലും ചാലക്കുടിയാറിലും ഓരുവെള്ളം കയറുന്നത് തടയുന്ന പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവ് റെഗുലേറ്റർ കം ബ്രഡ്ജിന്റെ കേടായ രണ്ടു ഷട്ടറുകൾ മഴക്കാലത്തിനു മുമ്പ് നന്നാക്കും. വി.ഡി. സതീശൻ എം.എൽ.എയും നി‌‌ർദേശപ്രകാരം ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മെക്കാനിക്കൽ, ഇലക്ട്രിക് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് തിരുമാനം. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച് യോഗങ്ങൾ നടന്നിരുന്നു. പതിമൂന്ന് കോടി രൂപയുടെ എസ്റ്റിമെറ്റ് റീബിൽഡ് കേരളയിൽ ഭരണാനുമതി കാത്ത് കിടക്കുകയാണ്. സംയുക്ത പരിശോധനയിൽ വി.ഡി. സതീശൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു, മെക്കാനിക്കൽ എക്സിക്യൂട്ടീവ് എൻജിനിയർ സി. സതീശൻ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് പി.എസ്. കോശി, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ശ്രീജ എന്നിവർ പങ്കെടുത്തു.