പറവൂർ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പറവൂർ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി 675 ലക്ഷം രൂപയുടെ റോഡ്‌ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം എം.എൽ.എ സമർപ്പിച്ച റോഡ്‌ നിർമ്മാണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപങ്ങളിലെ എൻജിനീയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി നൽകിയ ശേഷം ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികളാരംഭിക്കും. ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ സൂപ്രണ്ടിംഗ് എൻജിനീയർ (റിട്ടയേഡ്) തദ്ദേശ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയര്‍ എന്നിവർ ചേർത്ത് രൂപീകരിക്കുന്ന ടെക്നിക്കൽ കമ്മിറ്റിയായിരിക്കും പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കുന്ന ചുമതലയെന്ന് എം.എൽ.എ പറഞ്ഞു.