പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിലുള്ള ഏഴിക്കര പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മാസ്കുകുകൾ നൽകി. 25,000 മാസ്കുകളാണ് ബാങ്ക് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപന് മാസ്കുകൾ കൈമാറി ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് വിതരണോദ്ഘാടനം നിർവഹിച്ചു. എൻ.ആർ. സുധാകരൻ, എം.കെ. വിക്രമൻ, കെ.ജി. ഗിരീഷ് കുമാർ, അനിത തമ്പി, പി.എ. രാജേഷ് എന്നിവർ പങ്കെടുത്തു.