മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിന്റേയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശവർക്കർമാർക്കും ജില്ലാ മാനസീകാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ മാനസീകാരോഗ്യത്തെ കുറിച്ച് ഏകദിന പരിശീലന ക്യാമ്പ് നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ ഉപസമതി ചെയർമാൻ ജോസ് പെരുമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വെെസ് പ്രസിഡന്റ് രാജശ്രീ അനിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ നിർമ്മല അനിൽ, ജെസ്സി ജയിംസ്, സിന്ധുമണി, സാബു പുന്നേകുന്നേൽ , മെഡിക്കൽ ഓഫീസർ ജയലക്ഷ്മി, ഡോ.അനൂപ്, പഞ്ചായത്ത് അസി. സെക്രട്ടറി റോസമ്മ കെ.ജെ, ഹെൽത്ത് ഇൻസ്പേക്ടർ പി.എസ്. ഷെബീബ്, എൽ.എച്ച്.ഐ മിനിമോൾ, ജെ.എച്ച്.ഐ വത്സല പി.കെ എന്നിവർ പങ്കെടുത്തു.