പറവൂർ : വ്യാപാരികൾക്ക് പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ നൽകുന്ന ധനസഹായ വിതരണം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൗൺ കാലത്ത് വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാതിരുന്ന അംഗങ്ങൾക്കാണ് 1000 രൂപ സഹായധനം നൽകുന്നത്. അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. എം.ജി. വിജയൻ, പി.ബി. പ്രമോദ്, എൻ.എസ്. ശ്രീനിവാസ്, രാജു ജോസ്, കെ.എ. ജോഷി എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് വെള്ളിയാഴ്ച മുതലാണ് വിതരണം ആരംഭിക്കുന്നത്.