തൃപ്പൂണിത്തുറ: കഞ്ചാവ് വില്പന നടത്തിയ രണ്ടു പേരെ തൃപ്പൂണിത്തുറ എക്സൈസ് അറസ്റ്റ് ചെയ്തു. ചന്തിരൂർ തൈയ്യിൽ വീട്ടിൽ രാകേഷ് മോഹൻ (38),തൃശൂർ മുകുന്ദപുരം ആലത്തൂർ തൈ വീട്ടിൽ ദുർഗ്ഗാദാസ് (28) എന്നിവരെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗ്ഗീസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്നും നാലര കിലോ കഞ്ചാവു കണ്ടെത്തിയെന്ന് എക്സൈസ് അറിയിച്ചു.ഇരുവരും കണ്ടെയ്നർ ലോറി ഡ്രൈവർമാരാണ്. തൃപ്പൂണിത്തുറ പേട്ടയിൽ കഞ്ചാവ് വിൽക്കുന്നതിനായി എത്തിയപ്പോൾ രാകേഷ് മോഹൻ പിടിയിലാവുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു.ഇയാളെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് കണ്ടെയ്നർ റോഡിൽ നിന്നും ദുർഗ്ഗാദാസും പിടിയിലായതു്. കണ്ടെയ്നറിൽ ഒളിപ്പിച്ചാണ് ഇവർ കഞ്ചാവു കൊണ്ടുവരുന്നതെന്നും കണ്ടെത്തിയിട്ടുണ്ടു്. അന്വേഷണ സംഘത്തിൽ പ്രിവൻറിവ് ഓഫിസർമാരായ കൊച്ചുമോൻ, രമേശൻ, സിവിൽ ഓഫീസർമാരായ സുനിൽ കുമാർ, ദിനിപ്, പരമേശ്വരൻ, ശ്യാംകുമാർ, ധീരു .ജെ അറയ്ക്കൽ, കുഞ്ഞുമോൻ,റസീന, തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.