അങ്കമാലി: അന്യസംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂരിലും മറ്റിതര സ്ഥലങ്ങളിൽ നിന്നും ആലുവ റെയിൽവെ സ്റ്റേഷനിൽ എത്തിക്കുന്നതിന് ഉപയോഗിച്ച അങ്കമാലി ഡിപ്പോയിലെ പത്ത് ബസുകളിലും അങ്കമാലി അഗ്നിരക്ഷാ സേന അണുനശീകരണം നടത്തി. ദിവസവും തൃശൂർ മെഡിക്കൽ കോളേജിലെ നഴ്സുമാർക്ക് സഞ്ചരിക്കുന്നതിന് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. ഈ ബസും ദിവസവും അണുനശീകരണം നടത്തുന്നുണ്ട്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.വി. വിൽസൺ, ഓഫീസർ അനിൽ മോഹൻ, ഹോം ഗാർഡ് ഉദയേന്ദ്ര എന്നിവരാണ് അണുനശീകരണം നടത്തിയത്.