വൈപ്പിൻ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബശ്രീകൾക്കു പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് നൽകുന്ന വായ്പയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പ്രളയകാലത്തു ബാങ്ക് കുടുംബശ്രീകൾക്കു നൽകിയ വായ്പകളുടെ പലിശ സബ്‌സിഡി സർക്കാർ നൽകിയ 469000 രൂപയുടെ ചെക്ക് സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷ സദാശിവൻ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാമിന് കൈമാറി. ബാങ്ക് സെക്രട്ടറി എം.എ. ആശാദേവി, ഭരണസമിതി അംഗങ്ങളായ പി.ബി. സജീവൻ, കെ.എ. പോളി, ഷീല അപ്പുക്കുട്ടൻ, ഉണർവ് കുടുംബശ്രീ പ്രസിഡന്റ് ശ്രീദേവി, സെക്രട്ടറി അജിത ,പഞ്ചായത്തുമെമ്പർ രാധിക സതീഷ് എന്നിവർ പങ്കെടുത്തു.