.

കൊച്ചി. കൊച്ചി കോർപ്പറേഷൻ പരിധിയിലെ പാവപ്പെട്ടവർക്കുള്ള സൗജന്യഭക്ഷണകിറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. 74 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 18500 പേർക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ആർ പ്രേമകുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം ഹാരിസ്, ഗ്രേസി ജോസഫ്, ജോൺസൺ മാസ്റ്റർ തുടങ്ങിയവരും കൗൺസിലർമാരും പങ്കെടുത്തു.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തേടെയാണ് ഇത് നടപ്പാക്കുന്നത്. നഗരത്തിലെ അഞ്ച് മേഖലകളിൽ കമ്മ്യൂണിറ്റി കിച്ചണുകളും 12 ജനകീയ ഹോട്ടലുകളും നടത്തി. ഈ കാലയളവിൽ 223987 പേർക്കായി 4311070 രൂപ ചെലവിലാണ് സൗജന്യ ഭക്ഷണം നൽകിയത്. വഴിയോരങ്ങളിൽ താമസിക്കുന്നവർക്കായി എറണാകുളം ഗേൾസ് ഹൈസ്‌കൂൾ, എസ്.ആർ.വി സ്‌കൂൾ,മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി അഭയകേന്ദ്രങ്ങൾ സജ്ജമാക്കി. 500 ലധികം അഭയാർത്ഥികൾ ഇവിടെയുണ്ടായിരുന്നുവെന്നും മേയർ പറഞ്ഞു.