 
ആലുവ: ഗാന്ധിയൻ ദർശനത്തിലൂന്നിയ സേവനത്തിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ശ്രീമൻ നാരായണന്റെ എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ ' കൊവിഡ് 19 പ്രതിരോധയജ്ഞ'മെന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. മുപ്പത്തടം ഗ്രാമവാസികൾക്ക് കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ് പുതിയ പദ്ധതി. 5000 വീടുകളാണ് മുപ്പത്തടം ഗ്രാമത്തിലുള്ളത്.
പദ്ധതി നാളെ (വ്യാഴം) മുപ്പത്തടം ഹോട്ടൽ ദ്വാരകയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് എന്നിവർ പങ്കെടുക്കും. ഹോട്ടൽ ദ്വാരകയിൽ നിന്നാണ് മാസ്‌ക് വിതരണം ചെയ്യുന്നതെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു. നേരത്തെ ശ്രീമൻ നാരായണൻ ഗ്രാമം മുഴുവൻ മഹാത്മാവിൻെറ ആത്മകഥയും ഫ്രെയിംചെയ്ത ഫോട്ടോയും തുണിസഞ്ചിയും ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തിരുന്നു.