തൃപ്പൂണിത്തുറ: കൊവിഡ്-19പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ മന്ത്രി കെ.ബാബു പുതിയകാവ് ആയുർവേദ കോളേജ് ആശുപത്രിയിലേയ്ക്ക് ആയിരം മാസ്കുകൾ നൽകി.ആശുപത്രിയിൽ വച്ച് മുൻ മന്ത്രി കെ.ബാബുആശുപത്രി സൂപ്രണ്ട് ഡോ: ഷുക്കൂറിന് മാസ്കുകൾ കൈമാറി.ചടങ്ങിൽ ബ്ലോക്ക് കോൺ പ്രസിഡൻ്റ് സി.വിനോദ്, മുൻ നഗരസഭ ചെയർമാൻ ആർ.വേണുഗോപാൽ, അർജുനൻ എന്നിവർ പങ്കെടുത്തു