കൊച്ചി: പ്രത്യേക ട്രെയിനിൽ ജില്ലയിൽ നിന്ന് ഇതുവരെ 7700 ലധികം അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി.ബീഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ് ഇതുവരെ ജില്ലയിൽ നിന്ന് പുറപ്പെട്ടത്. പൊലീസ്, ലേബർ, റവന്യു, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ നേരിട്ടെത്തിയാണ് മടങ്ങാനുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നത്. വിവരങ്ങൾ തത്സമയം കൺട്രോൾ റൂമിൽ അറിയുന്ന വിധമാണ് പ്രവർത്തനം. പട്ടികയിൽ ഉൾപ്പെട്ട തൊഴിലാളികളെ കെ.എസ്.ആർ.ടി.സി ബസുകളിൽ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ച് ആവശ്യാനുസരണം ഭക്ഷണവും വെള്ളവും നൽകിയാണ് യാത്രയാക്കുന്നത്.