police
പത്താം ക്ലാസ് വിദ്യാർത്ഥി ഹെൻറി ബോബി മൂവാറ്റുപുഴ സ്റ്റേഷനിലെത്തി സാനിറ്റൈസർ, മാസ്ക് , കുടിവെള്ളം അടങ്ങിയ പെട്ടി പ്രിൻസിപ്പൽ എസ്.ഐ.ടി എം.സൂഫിക്ക് കൈമാറുന്നു. പി.ആർ..ഒ അനിൽകുമാർ സമീപം

മൂവാറ്റുപുഴ: തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഹെൻറി ബോബി പൊരി വെയിലിൽ നിൽക്കുന്ന പൊലീസിന് കുടിവെള്ളവുമായി എത്തി. കൊവിഡ് 19-നെ തുടർന്ന് ലോക്ക് ഡൗൺ കാലത്ത് കാലത്ത് പൊരിവെയിലത്തു ഡ്യൂട്ടി ചെയ്യുന്ന മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് തന്റെ ചെറിയ സമ്പാദ്യം ഉപയോഗിച്ച് സാനിറ്റൈസർ, മാസ്ക്, കുടിവെള്ളം എന്നിവ വാങ്ങി നൽകിയത് . മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പ്രിൻസിപ്പൽ എസ്.ഐ.ടി.എം സൂഫിക്ക് ഇവ കൈമാറി. തന്റെ അച്ഛൻ താൻ ചെയ്യുന്ന ചെറിയ ജോലികൾക്കും മറ്റും നൽകിയ ചെറിയ സമ്പാദ്യമാണ് ഇത്തരത്തിൽ വിനിയോഗിച്ചതെന്ന് ഹെൻറി ബോബി പറഞ്ഞു. കച്ചേരിത്താഴത്ത് പ്രവർത്തിക്കുന്ന ബോഡിഫിറ്റ്‌ ജിം ആൻഡ് ഹെൽത്ത്‌ ക്ലബ് നടത്തുന്ന ആരക്കുഴ പെരേത്തറ വീട്ടിൽ ബോബിയുടെ മകനാണ് ഹെൻറി ബോബി .