mask
എരൂർ സുവർണ നഗർ റസിഡന്റ്‌സ് അസോസിയേഷൻ മാസ്‌ക്ക് വിതരണം ചെയ്യുന്നു

തൃപ്പൂണിത്തുറ: എരൂർ സുവർണ നഗർ റസിഡന്റ്‌സ് അസോസിയേഷൻ കൊറോണ പ്രതിരോധ പ്രചാരണത്തിന്റെ ഭാഗമായി അംഗങ്ങളായ എല്ലാ കുടുംബങ്ങൾക്കും കഴുകി ഉപയോഗിക്കാവുന്ന രണ്ട് മാസ്‌ക് വീതം സൗജന്യമായി വിതരണം ചെയ്തു.
ലോക്ക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ നിർദ്ധന കുടുംബങ്ങൾക്ക് പലവ്യഞ്ജനം, പച്ചക്കറി കിറ്റുകൾ സൗജന്യമായി അസോസിയേഷൻ വിതരണം നടത്തി. ഇതോടൊപ്പം, അംഗങ്ങളായ ഇതര കുടുംബങ്ങൾക്ക് പച്ചക്കറികളും കൃഷി പ്രോത്സാഹനത്തിനായി പച്ചക്കറി വിത്തുകളും ന്യായവിലക്ക് എത്തിച്ചു കൊടുത്തു.