തൃക്കാക്കര : ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്ര ചെലവിനായി കോൺഗ്രസ് നൽകിയ പത്ത് ലക്ഷം രൂപ ജില്ലാ കള‌ക്ടർ എസ്.സുഹാസ് കൈപ്പറ്റിയില്ല. ജില്ലാ കോൺഗ്രസ് പ്രസിഡൻറ് ടി.ജെ.വിനോദ് എം.എൽ.എ ,വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, എം .ആർ .അഭിലാഷ് എന്നിവരാണ് പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ഇന്നലെ ഉച്ചയോടെ കളക്ടറേറ്റിൽ എത്തിയത്. സർക്കാർ നിർദേശം ഇല്ലാത്തതിനാൽ പണം കൈപ്പറ്റാനാകില്ലെന്ന് കളക്ടർ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ ജില്ലാഭരണ കൂടത്തിന് തുക കൈപ്പറ്റാനാകൂ.