കൊച്ചി: ലോക്ക് ഡൗൺ മൂലം അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈബി ഈഡൻ എം. പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അവരുടെ രക്ഷിതാക്കൾ നിരവധിയായ ആശങ്കകളാണ് ദിവസേന പങ്ക് വയ്ക്കുന്നത്.
തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. പല സംസ്ഥാനങ്ങളിലും ഹോസ്റ്റലുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നതും, വാടകയുമെല്ലാം കൂടി അവരുടെ നിലനിൽപ്പ് ഭീഷണിയിലാണ്. സ്വന്തം വാഹനമുളവർ മാത്രം തത്ക്കാലം തിരിച്ചെത്തിയാൽ മതിയെന്ന സർക്കാർ തീരുമാനം ആശങ്കയിലാക്കിയിരിക്കുകയാണ്. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ സൗജന്യ സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.