മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,7,8 വാർഡുകളിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ സന്ദർശിച്ച് ശുചീകരണ പ്രവർത്തനം നടത്തി. ഇടവിട്ട് പെയ്യുന്ന മഴകാരണം കെട്ടി കിടക്കുന്ന ശുദ്ധജലത്തിൽ കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗ മായി ഉറവിട കൊതുകു നശീകരണം നടത്തി. പഞ്ചായത്ത് മെമ്പർ സാബു പുന്നേക്കുന്നേൽ, ഹെൽത്ത് ഇൻസെപ്ക്ടർ പി.എസ്. ഷബീബ്, ജെ.പി.എച്ച്.എൻ മാരായ പി.ആർ. ശാന്ത, സി.എസ്.ജീവമ്മ, ആശ വർക്കർമാരായ ബിന്ദു ഗോപി, അജിത, സീമ, സുമ അജയൻ, നിർമ്മല, ഷൈബി, ഷീജ, സുമ, എറണാകുളം ഡി.വി.സി. യൂണിറ്റിലെ ശ്രീജ എന്നിവർ പങ്കെടുത്തു.