ഇടപ്പള്ളി:പോണേക്കരശ്രീനാരായണപ്രബോധചന്ദ്രോദയ യോഗത്തിന്റെയും, എസ്.എൻ.ഡി.പി. ശാഖായോഗം 163ന്റെയും സംയുക്താഭിമുഖ്യത്തിൽ ആയിരത്തോളം ഭവനങ്ങളിൽ പലവ്യഞ്ജനക്കിറ്റും, ആയിരം രൂപ വീതം ആശ്വാസധനവും നൽകി.പുന്നക്കൽ കമ്മ്യൂണിറ്റി കിച്ചണിൽ പച്ചക്കറിയും,പലവ്യഞ്ജനവും,അരിയും നൽകിയതിനു പുറമെ ചേരാനല്ലൂർ പോലീസ് നടപ്പിലാക്കിയ സാമൂഹ്യസേവനം പരിപാടിയിലും പലവ്യഞ്ജനക്കിറ്റുകൾ നൽകി. രോഗികൾക്ക് ഇരുപതിനായിരം രൂപയുടെ മരുന്നുകളും നൽകി.