കൊച്ചി: എറണാകുളം ടോഡിഷോപ്പ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങളായ 80 തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ ഓഫീസിൽ വച്ച് യൂണിയൻ പ്രസിഡന്റ് പി.എൻ. സീനുലാൽ വിതരണം നിർവഹിച്ചു യൂണിയൻ സെക്രട്ടറി കെ.ബി. ഹർഷൽ, വി.എം. ശശിധരൻ, കെ.പി. ശിവൻ, ടി.ബി. അനിൽ, എം.പി. സുധി എന്നിവർ നേതൃത്വം നൽകി.