കൊച്ചി : സ്മാർട്ട് സിറ്റിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടത്തം നിയന്ത്രണ വിധേയമാക്കി. എട്ട് മണിക്കൂർ നീണ്ടുനിന്ന രക്ഷാ ദൗത്യത്തിന് ഒടുവിലാണ് അഗ്നിബാധ പൂർണമായും അണക്കാനായത്. ജില്ലയിലെ വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ രാത്രി പത്തോടെയാണ് സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ബഹുനില കെട്ടിടത്തിൽ വൻ തീ പിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ 27ാം നിലയിലാണ് തീ പടർന്നു പിടിച്ചത്. വിവിധ ഫയര്‍സ്റ്റേഷനുകളിൽ നിന്നുള്ള അഗ്‌നി രക്ഷാ സേനാ യൂണിറ്റുകളും നേവി, സിയാൽ തുടങ്ങിയവയുടെ ഫയർ എഞ്ചിനുകളും എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോക് ഡൗണിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തി വച്ചിരി രുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.