വെബ്സൈറ്റ് : vfpckonline.com

ഫോൺ : 9497713883, 8547619056

കൊച്ചി : കൊവിഡിന് ശേഷം നേരിട്ടേക്കാവുന്ന വറുതിയെ വരുതിയിലാക്കാൻ പച്ചക്കറി ചലഞ്ച് ഏറ്റെടുത്ത് എറണാകുളം നിവാസികൾ. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) ചലഞ്ച് ആരംഭിച്ച ആദ്യദിനമായ മേയ് 4 ന് പതിനായിരം കിറ്റുകളാണ് വിറ്റുപോയത്. റസിഡന്റ്സ് അസോസിയേഷനുകൾ, വാർഡുകൾ വഴിയോ അതുമല്ലെങ്കിൽ വ്യക്തിക്കോ കൗൺസിലിന്റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് പണമടച്ച് ചലഞ്ച് ഏറ്റെടുക്കാം. 30 കിറ്റുകളിലധികം ഉണ്ടെങ്കി​ൽ എത്തിച്ചു തരും.

# ഒരു കിറ്റ്, ഒരു കുടുംബം സുഭിക്ഷം

250, 600 രൂപ വിലയിൽ രണ്ട് തരം കിറ്റുകളുണ്ട്. വിത്തും വളവുമുൾപ്പെടെ 250 രൂപയുടേതിൽ 7 ഇനങ്ങളും 600 രൂപയുടേതിൽ 10 ഇനങ്ങളും.

ഗ്രോ ബാഗിനപ്പുറം 3 മുതൽ 5 സെന്റ് വരെയുള്ള സ്ഥലത്തേക്ക് ചെറി​യ കിറ്റിൽ നിന്ന് കൃഷി നീട്ടാം. കൃഷിയിൽ പരിചയമുള്ളവർക്ക് ഉപകാരപ്രദമാകുന്നതാണ് വലിയ കിറ്റ്. 20 മുതൽ 25 സെന്റ് വരെയുള്ള സ്ഥലത്തേക്ക് കൃഷി ചെയ്യാനാകും.

# 250 രൂപ കിറ്റിലുള്ളവ

5 ഗ്രോ ബാഗ്

4 പച്ചക്കറി വിത്തുകൾ - വെണ്ട, മുളക്, ചീര, കുറ്റിപ്പയർ

വിത്ത് മുളപ്പിക്കാനുള്ള പോട്ട് ട്രേ

ജൈവ വളം

ചകിരിച്ചോറ് കംപോസ്റ്റ്

സ്യൂഡോമോണസ്

വേപ്പണ്ണ

# 600 രൂപ കിറ്റിൽ

15 ഗ്രോ ബാഗ്

ചീര, പയർ, മുളക്, തക്കാളി, വഴുതന, വെണ്ട വിത്തുകൾ

പോട്ട് ട്രേ

സമ്പുഷ്ട ചാണകപ്പൊടി

ചകിരിച്ചോറ് കമ്പോസ്റ്റ്

കപ്പലണ്ടിപ്പിണ്ണാക്ക്

എല്ലുപൊടി

സ്യൂഡോമോണസ്

വേപ്പണ്ണ

ഫിഷ് അമിനോ ആസിഡ്

# തുടർന്നും സഹായം

"കിറ്റ് വാങ്ങിയവർക്ക് എല്ലാ സഹായവും നൽകും. സോഷ്യൽമീഡിയ ഗ്രൂപ്പി​ലൂടെ ടെക്നിക്കൽ ക്ളാസ് നൽകും. പ്രായോഗിക തടസം നേരിടുന്നവർക്ക് ചെറിയ തുക ഫീസിട്ട് നേരിട്ട് ചെന്നും സഹായമെത്തിക്കും."

ഡോ. എ.കെ ഷെരീഫ്

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

വി.എഫ്.പി.സി.കെ