കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ ഗുരുകൃപ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വിഷ്ണു ഫാർമയുടെ സാനിറ്റൈസറും മാസ്കും നൽകി. ശാഖാ സെക്രട്ടറി ഡോ. എ.കെ. ബോസ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് കൺവീനർ ലത ഉണ്ണി, സുധ പ്രേംകുമാർ, ബീന ഗോപാലൻ, ഉഷ ആസാദ്, പി.എ. ഉണ്ണി എന്നിവർ നേതൃത്വം നൽകി.