corona

മനുഷ്യത്വത്തിൻ സ്നേഹം...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണാണെങ്കിലും റോസിക്ക് സ്നേഹം പൂച്ചകളോട്. വെത്യസ്തമാണ് ഈ പൂച്ചയുടെ സ്നേഹം റോസിയുടെ തലയിൽ കയറി ഇരുന്നാണ് ഉറക്കവും കളികളും. എറണാകുളം നഗരത്തിൽ ആക്രി പെറുക്കി ജീവിക്കുന്ന ഇവർ താമസിക്കുന്നത് കടവന്ത്രയിലെ സർക്കാർ പുറമ്പോക്കിലാണ്. ഇപ്പോൾ ജോലിയില്ലാതായതോടെ സാമൂഹിക അ‌ുക്കളയിൽ നിന്ന് എത്തിച്ച് നൽകുന്ന ഭക്ഷണമാണ് ഇവരുടെ ആശ്രയം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ റോസി വർഷങ്ങൾക്ക് മുന്നേ ഇവിടെ എത്തിയതാണ്