കൊച്ചി: ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകാത്മമാനവ ദർശനം സംബന്ധിച്ച ഫേസ്ബുക്ക് പരമ്പര ആരംഭിച്ചു. സംസ്ഥാന സമിതിഅംഗം എം.ഡി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. വിശ്വനാഥൻ, എം.എൻ. വേദരാജ്, ജീവൻലാൽ, ഷാജി കണ്ണംകോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.