fire
കെ. എസ്. എഫ്. ഇഅങ്കമാലി സെക്കൻഡ് ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ മഞ്ജു.എ.ജേക്കബ് സുരക്ഷാ സാമഗ്രികൾ ഫയർഫോഴ്സിന് കൈമാറുന്നു.

അങ്കമാലി: അണുനശീകരണത്തിനെത്തിയ ഫയർഫോഴ്‌സ് ഉദ്ദോഗസ്ഥരുടെ സുരക്ഷയ്ക്കായി കൈത്താങ്ങ്. അങ്കമാലി കെ.എസ്.എഫ്.ഇ സെക്കൻഡ് ബ്രാഞ്ച് ജീവനക്കാരും ഏജന്റുമാരും ചേർന്ന്‌ സാനിറ്റൈസറുകൾ, ഗ്ലൗസുകൾ, ഹാൻഡ് വാഷ് എന്നിവ നൽകി. ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ മഞ്ജു.എ. ജേക്കബിന്റെ നേതൃത്വത്തിൽ സോജൻ വർഗീസ്, ബെന്നിവർഗീസ്, ജിജു പി.പി എന്നിവർ ഫയർസ്റ്റേഷനിലെത്തി കൈമാറി.