asa
ആശാമോൾ

അങ്കമാലി: ഇരുവൃക്കകളും തകരാറിലായ നിർദ്ധന യുവതി ചികിത്സാ സഹായം തേടുന്നു. മുക്കന്നൂർ പഞ്ചായത്ത് 7-ാം വാർഡിൽ കാളാർകുഴിയിൽ താമസിക്കുന്ന ആശാമോളാണ് സഹായം തേടുന്നത്. രണ്ട് കുട്ടികളുടെ മാതാവാണ് ആശ. ഭർത്താവുമായി അകന്ന് കൂലിപ്പണിക്കാരനായ പിതാവിനോടൊപ്പമാണ് താമസിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ വൃക്ക മാറ്റി വയ്ക്കുകയല്ലാതെ വേറെ മാർഗമില്ല. ശസ്ത്രക്രിയ്ക്ക് വലിയ ചിലവ് വരും. തുക സമാഹരിക്കുന്നതിന് മൂക്കന്നൂർ സെന്റ് മേരീസ് ഫെറോന വികാരി ഫാ.ജോസ് പൊള്ളയിൽ രക്ഷാധികാരിയും താബോർ ഹോളി ഫാമിലി പള്ളി വികാരി ഫാ. ടോണി കോട്ടയ്ക്കൽ സഹ.രക്ഷാധികാരിയും മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ചെയർപേഴ്‌സണും, വാർഡ് മെമ്പർ ലീലാമ്മ പോൾ വൈസ് ചെയര്‍പേഴ്‌സണും ടി. ടി. പൗലോസ് കൺവീനറും എം.ഒ. തോമസ് ട്രഷറുമായി സഹായനിധി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 10470100235152 ഐ.എഫ്.എസ്.സി : എഫ്.ഡി.ആർ.എൽ 0001047