അങ്കമാലി: ലോക്ക് ഡൗൺ തുടങ്ങി ഒന്നരമാസമായിട്ടും ഓട്ടോറിക്ഷാതൊഴിലാളികളോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു. വിവിധ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അന്നന്നത്തെ വരുമാനം കൊണ്ട് മാത്രം ഉപജീവനം കഴിയുന്ന ഓട്ടോതൊഴിലാളികൾക്ക് മാത്രം ഓട്ടോ ഓടിക്കുന്നതിനുള്ള ഇളവു ലഭിച്ചിട്ടില്ല. അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്ന സമരത്തിൽ ആന്റിഷ് കുളങ്ങര, റിജേഷ് എൻ.പി; ബേബി ജോസഫ്, ഷിബു, ബിനു വർഗീസ്, മണി ടി.എം എന്നിവർ നേതൃത്വം നൽകി