കോതമംഗലം: വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് അതിജീവനം പദ്ധതിക്ക് എന്റെ നാട് തുടക്കം കുറിച്ചു. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിക്കുന്ന എന്റെ നാടിന്റെ പ്രിവിലേജ് കാർഡ് ഉടമകൾ, നാം അംഗങ്ങൾ, കിടപ്പു രോഗികൾ എന്നിവരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 500 കുടുംബങ്ങൾക്ക് രണ്ട് ഗഡുക്കളായി 2000 രൂപ സാമ്പത്തികസഹായം ലഭിക്കും. കൂടാതെ 10000 രൂപയുടെ പലിശരഹിത വായ്പയും അംഗങ്ങൾക്ക് ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.ചടങ്ങിൽ ഡാമി പോൾ, കെ പി കുര്യാക്കോസ്, സി.കെ. സത്യൻ, പി.എ. പാദുഷ ,പി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.