കൊച്ചി: പ്രവാസികളെ കൊണ്ടുവരാൻ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് ഇന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാർക്കും ജീവനക്കാർക്കും എറണാകുളം മെഡിക്കൽ കോളേജിൽ പരിശീലനം നൽകി.
വ്യക്തിഗത സുരക്ഷാ പി.പി.ഇ സ്യൂട്ടുകൾ ധരിക്കുന്നതിനും പറക്കലിനിടയിൽ ഉണ്ടാകാനിടയുള്ള ആരോഗ്യ അടിയന്തിര ഘട്ടങ്ങളും കൈകാര്യം ചെയ്യാനുമായിരുന്നു പരിശീലനം.
ആവശ്യമായ സൗജന്യ കിറ്റുകളും നൽകി. എല്ലാവരെയും കൊവിഡ് പരിശോധനക്കും വിധേയമാക്കി. നാലു പൈലറ്റുമാർ ഉൾപ്പെടെ 12 പേരാണ് സംഘത്തിൽ.
"ആവശ്യമെങ്കിൽ ഇനിയും പരിശീലനം നൽകും."
ഡോ. പീറ്റർ വാഴയിൽ
മെഡിക്കൽ സൂപ്രണ്ട്
"ട്രെയിനിംഗിന് ശേഷം ജീവനക്കാരുടെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിച്ചു"
ക്യാപ്റ്റൻ പാർത്ഥ സർക്കാർ