ജില്ലയിലെ ഏറ്റവും മികച്ച സമ്പൂർണ ജൈവ കാർഷിക ഗ്രാമ പഞ്ചായത്തായി ആയവന ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു
മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സമ്പൂർണ ജൈവ കാർഷിക ഗ്രാമ പഞ്ചായത്തായി ആയവന ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ആയവന കൃഷി ഭവൻന്റെയും ഗ്രാമ പഞ്ചായത്തിലെ മറ്റ് വിവിധ വകുപ്പുകൾ സംയോജിച്ചുള്ള കാർഷിക പ്രവർത്തനങ്ങൾ വഴി കാർഷിക രംഗത്ത് ഉണ്ടായ മികച്ച നേട്ടങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്.ആയവന കൃഷിഭവൻ വഴി നടപ്പിലാക്കിയ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ പ്രവർത്തനങ്ങൾ, ഇക്കോ ഷോപ്പിന്റെ മാതൃക പരമായ പ്രവർത്തനങ്ങൾ, , പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും തരിശ് രഹിത നെൽക്കൃഷിയും പച്ചക്കറി കൃഷിയും, ഹരിത കേരള മിഷന്റെ കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണ മേഖലയിലെ മികച്ച മാതൃക പ്രവർത്തനങ്ങൾ, വിവിധ ജൈവവളം / ജൈവകീടനാശിനികൾ ഉൽപ്പാദിക്കുവാൻ കർഷകർക്ക് നൽകിയിട്ടുളള ബോധവത്കരണ പരിപാടികൾ, പച്ചക്കറിത്തൈഉൽപ്പാദന കേന്ദ്രങ്ങൾ, പഴയ കാല കിഴങ്ങും വർഗ കൃഷികൾ തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ, കൃഷി ഭവൻ പഞ്ചായത്ത്, മുഗാശുപത്രി എന്നിവകണക്കിലെടുത്താണ് അവാർഡ്. കർഷകരോടുള്ള നല്ലപെരുമാറ്റം, ജൈവ കാർഷീക മേഖലയിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ സംയോജിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ,തുടങ്ങി ഒട്ടേറേ പ്രവർത്തനങ്ങൾ ഈ അവാർഡ് നിർണ്ണയത്തിൽ സാങ്കേതിക വിദ്ഗദ്ധരുടെ മേൽനോട്ടത്തിലുള്ള സംഘം വിലയിരുത്തി.
ഗ്രാമപഞ്ചായത്തും കൃഷി ഭവനും ഒത്തൊരുമിച്ചുള്ള കൂട്ടായ മികച്ച കാർഷിക പ്രവർത്തനങ്ങളാണ് അവാർഡ് ലഭ്യമാക്കാൻ കാരണമായതെന്ന് ആയവന പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസും സെക്രട്ടറി പി.എൻ ജയരാജും, ക്യഷി ഓഫീസർ ബോസ് മത്തായിയും അറിയിച്ചു.
അവാർഡ് വഴി ലഭിക്കുന്ന മൂന്ന് ലക്ഷം രൂപ പഞ്ചായത്തിന്റെ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ചെലവഴിക്കും
റെബി ജോസ്,ആയവന പഞ്ചായത്ത് പ്രസിഡന്റ്
നല്ല കൃഷി മുറ പദ്ധതി, കേരഗ്രാമം പദ്ധതി, കർഷകർക്ക് മാതൃകയായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ കൃഷികൾ, ജൈവ പച്ചക്കറി കൃഷിയിലെ സജീവമായ പരിശീലന പരിപാപാടികൾ, സ്കൂൾ തലത്തിലെ മികച്ച ജൈവ പച്ചക്കറി കൃഷികൾ, ആശുപത്രിയിലെ തരിശ് പ്രദേശത്തെ ജൈവ പച്ചക്കറി തോട്ടം, പഞ്ചായത്തിലെ മുഴുവൻ പ്രദേരങ്ങളിലും തരിശ് രഹിത നെൽക്കൃഷിയും പച്ചക്കറി കൃഷിയും,