മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 5.68 കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. വിവിധ വകുപ്പുകളിൽ നിന്നുമാണ് 5.68 കോടി രൂപ അനുവദിച്ചത്. അയവന പഞ്ചായത്തിലെ മൂപ്പർപടി വെട്ടുകല്ലേൽ പീടിക റോഡ്, ആരക്കുഴ ഗ്രാമപഞ്ചായത്തിലെ കടുക്കാസിറ്റി തൃക്കാക്കര കന്നേൽത്താഴം കനാൽബണ്ട് റോഡ്, പായിപ്ര ഗ്രാമപഞ്ചായത്തിലെ കാവാട്ട്മുക്ക് ചെറുകന്നേൽ റോഡ്, തട്ടുപറമ്പ് മുസ്ലിംജമാഅത്ത് ഖബർസ്ഥാൻ റോഡ്, പാപ്പാള തട്ടുപറമ്പ് റോഡ്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പനങ്കരപമ്പ് ഹൗസ് റോഡ്, ആയങ്കരമടത്തോത്ത് പാറകളമ്പേൽ റോഡ്, പൈങ്ങോട്ടൂർ തുരുത്തേൽകോളനി റോഡ്, ഒറ്റക്കണ്ടംചിരക്കുന്നംപടിയിൽ തണ്ടേൽറോഡ്, കടവൂർ നോർത്ത് കടവൂർ ഇല്ലിച്ചോട് റോഡ്, മണിപ്പാറ കണ്ണന്തറപടിമണിപ്പാറ കോളനി റോഡ്, മൂവാറ്റുപുഴ നഗരസഭയിലെ നെൽസൺ മണ്ടേല റോഡ്, വാളകം പഞ്ചായത്തിലെ കുളത്തൂർത്താഴം മേക്കടമ്പ് പാടം റോഡ്, ആവോലി പഞ്ചായത്തിലെ ആയുർവ്വേദപ്പടി തെക്കുംമല റോഡ് എന്നീ റോഡുകൾക്കാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും ഫണ്ട് അനുവദിച്ചത്. ആയവന ഗ്രാമപഞ്ചായത്തിലെ കല്ലൂർക്കാട്മുല്ലപ്പുഴച്ചാൽ കോട്ട റോഡ്, ആയവനമയ്യളാംകടവ് റോഡ്, കാലാമ്പൂർ പാലംപുല്ലാന്തികുടി റോഡ്, കടുംപടികീച്ചേരിമുഗൾ റോഡ്, തോട്ടംചേരി ബൈപാസ് റോഡ്, മൂവാറ്റുപുഴ നഗരസഭയിലെ സെൻട്രൽ വാഴപ്പിള്ളി റോഡ്, ആശ്രമംകോളനി റോഡ്, മാറാടി പഞ്ചായത്തിലെ കോട്ട റോഡ്, പായിപ്ര പഞ്ചായത്തിലെ ഏനാലികുന്ന്മൂങ്ങാച്ചാൽ റോഡ്, പുതുപ്പാടിപള്ളിത്താഴം റോഡ്, വായനശാലപ്പടികിഴക്കേകടവ് റോഡ്, പൈങ്ങോട്ടൂർ പഞ്ചായത്തിലെ പൈങ്ങോട്ടൂ തിയേറ്റർപടി റോഡ്, ജനത ക്രോസ് റോഡ്, പയ്യാവൂർ റോഡ്, കമ്പിക്കവലവെട്ടിയാംകണ്ടം റോഡ്, എന്നീ റോഡുകൾക്കാണ് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും ഫണ്ട് അനുവദിച്ചത്. ഇതോടൊപ്പം തന്നെ തൊടുപുഴ മൂവാറ്റുപുഴ റോഡിലെ ശബരി പാക്കേജിൽ ഉൾപ്പെടുത്തി നവീകരണം നടക്കുന്ന റോഡിന്റെ മൂന്നര കിലോമീറ്റർ പൂർത്തിയാക്കുന്നതിന് 2.68കോടി രൂപയും പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ചിട്ടുണ്ട്. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് നിർമ്മാണം ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.